കൊറോണക്കാലത്ത് നിങ്ങള്‍ കടകള്‍ വിസിറ്റ് ചെയ്യുമ്പോള്‍ മുമ്പിലേക്ക് ഒരു നോട്ട് ബുക്കും പേനയും കിട്ടുന്നുണ്ടോ? പെണ്‍കുട്ടികള്‍ ഒന്നും ആലോചിക്കാതെ പേരും ഫോണ്‍നമ്പറും എഴുതി വയ്ക്കുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 കൊറോണക്കാലത്ത് നിങ്ങള്‍ കടകള്‍ വിസിറ്റ് ചെയ്യുമ്പോള്‍ മുമ്പിലേക്ക് ഒരു നോട്ട് ബുക്കും പേനയും കിട്ടുന്നുണ്ടോ? പെണ്‍കുട്ടികള്‍ ഒന്നും ആലോചിക്കാതെ പേരും ഫോണ്‍നമ്പറും എഴുതി വയ്ക്കുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

നടി സാധിക വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കൊറോണക്കാലത്ത് പെണ്‍കുട്ടികള്‍ എടുക്കേണ്ട മുന്‍കരതലിനെ കുറിച്ചാണ് ഈ കുറിപ്പ്..

കുറിപ്പ് വായിക്കാം..

ഈ കൊറോണക്കാലത്ത് നമ്മുടെ പെണ്കുട്ടികൾ സ്വീകരിക്കേണ്ട ഒരു മുൻകരുതൽ താഴെ ചേർക്കുന്നു.

ഇപ്പോൾ കൊറോണക്കാലം ആണെന്നും പറഞ്ഞ് കടകൾ വിസിറ്റ് ചെയ്യുന്നവരുടെ മുൻപിൽ അവർ ഒരു നോട്ട് ബുക്ക് എടുത്തു നീട്ടും. എന്നിട്ടു പറയും. സർക്കാർ നിർദേശമാണ്. കടയിൽ വരുന്ന എല്ലാവരുടെയും പേരും ഫോൺ നമ്പറും ശേഖരിക്കണം. കൊറോണ സംബന്ധിച്ചു ഇവിടെ എന്തെങ്കിലും പ്രശനം ഉണ്ടായാൽ നിങ്ങളെ കോണ്ടാക്ട് ചെയ്യാനാണ്. നമ്മുടെ പെൺകുട്ടികൾ പ്രാവുകളുടെ നിഷകങ്കതയോടെ പേരും ഫോൺ നമ്പറും അവർക്ക് നൽകും. പിന്നീട് ഇത് ദുർവിനിയോഗം ചെയ്യപ്പെടാം….

ഇതിനെ എങ്ങനെ പരിഹരിക്കാം?

പെൺകുട്ടികൾ പേര് നൽകുമ്പോൾ ഈ മാതൃക ഉപയോഗിക്കാം.

ആതിര D/O ബാബു , പിന്നെ വീട്ടുപേര്. അച്ഛനില്ലെങ്കിൽ ആങ്ങളമാരുടെ അല്ലെങ്കിൽ അമ്മാവന്മാരുടെ പേര് നൽകുക. തുടർന്ന് പെണ്കുട്ടികൾ അവരുടെ ഫോൺ നമ്പർ നൽകാതെ അച്ഛന്റെ അല്ലെങ്കിൽ ആങ്ങളയുടെ അല്ലെങ്കിൽ അമ്മാവന്റെ ഫോൺ നമ്പർ നൽകുക. കൊറോണ സംബന്ധിച്ച എന്തെങ്കിലും കാര്യങ്ങൾ നിങ്ങളെ അറിയിക്കേണ്ട ഒരു സാഹചര്യം വന്നാൽ കടക്കാരന് അച്ഛന്റെ അല്ലെങ്കിൽ ആങ്ങളയുടെ അല്ലെങ്കിൽ അമ്മാവന്റെ ഫോൺ മുഖേന അറിയിക്കാൻ സാധിക്കും.

ഇക്കാര്യത്തിൽ ശ്രദ്ധിക്കാൻ എല്ലാ സ്ത്രീ ജനങ്ങളോടും പ്രത്യേകിച്ച് നമ്മുടെ പെൺകുഞ്ഞുങ്ങളോടും അപേക്ഷിക്കുന്നു.