നാലു തവണ വിവാഹിതന്‍, ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് സ്വര്‍ണവുമായി മുങ്ങിയ വിരുതന്‍ പിടിയില്‍

 നാലു തവണ വിവാഹിതന്‍, ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് സ്വര്‍ണവുമായി മുങ്ങിയ വിരുതന്‍ പിടിയില്‍

കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ഒരു പവൻ സ്വർണവുമായി മുങ്ങിയ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി ബിമൽ കുമാറിനെയാണ് കോഴിക്കോട് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് പാലേരി സ്വദേശിയായ യുവതിയെ കഴിഞ്ഞ വർഷമാണ് ബിമൽ കുമാർ പരിചയപ്പെട്ടത്. സാമൂഹികമാധ്യമം വഴിയുള്ള പരിചയം വളർന്നതോടെ യുവതിയെ കാണാൻ ബിമൽ കുമാർ കോഴിക്കോട്ടെത്തി. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി യുവതിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഒരു പവൻ സ്വർണവുമായി ബിമൽ കുമാർ രക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തൃത്താലയിൽ നിന്നും  പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയോടൊപ്പം തൃത്താലയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ബിമൽ കുമാർ. ഇയാൾ നേരത്തെ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്നും വിവാഹ ശേഷം സ്വർണവുമായി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും അന്വേഷണസംഘം വ്യക്തമാക്കി.