അധ്യാപികയെ വെടിവച്ചു കൊന്നയാളെ പൊലീസിന്റെ കണ്‍മുന്നില്‍ നാട്ടുകാര്‍ അടിച്ചു കൊന്നു

യുപി: ഉത്തർപ്രദേശില്‍ അധ്യാപികയെ വെടിവച്ചുകൊന്നയാളെ നാട്ടുകാർ തല്ലികൊന്നു. ഇന്നു പുലർച്ചെ പൊലീസുകാരുടെ മുന്നിൽവച്ചായിരുന്നു സംഭവം. പ്രതിയെ വടികൊണ്ട് തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇയാളുടെ തല തകർന്നനിലയിലായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലം മുഴുവനും രക്തം നിറഞ്ഞു കിടക്കുകയായിരുന്നു. ഗോരഖ്പുര്‍ സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ തോക്കുപയോഗിച്ചാണ് ഇയാൾ അധ്യാപികയെ കൊലപ്പെടുത്തിയത്.
അധ്യാപികയെ വെടിവച്ചതിനു ശേഷം ഇയാൾ വീടിന്റെ ടെറസിലേക്കു കയറുകയും വെടിയുതിര്‍ത്ത് നാട്ടുകാരുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. പൊലീസെത്തിയതോടെ ഇയാൾ കീഴടങ്ങി. കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴെ എത്തിച്ച് പൊലീസ് വാഹനത്തിലേക്കു കയറ്റുമ്പോഴാണ് പ്രദേശവാസികൾ ഇരച്ചെത്തി ഇയാളെ തല്ലിക്കൊന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.