ഹാരിസിന്റെ ഉമ്മയോട് റംസി നടത്തിയ ചില സംഭാഷണങ്ങൾ കേട്ടു, കാര്യങ്ങളെ എല്ലാം നിസ്സാരവൽക്കരിക്കുന്ന അവരുടെ മനോഭാവം ഇതെങ്കിൽ മകൻ എങ്ങനെയായിരിക്കും; റംസീനയുടെ മരണത്തില്‍ യുവ അധ്യാപികയുടെ കുറിപ്പ്

സീരിയല്‍ നടിയുടെ ഭര്‍തൃ സഹോദരന്റെ വഞ്ചനയില്‍ യുവതി ജീവിതം അവസാനിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സംഭവത്തില്‍ യുവ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയം.
കുറിപ്പ് വായിക്കാം..
ഒരു അപ്പൻ ചങ്ക് പൊട്ടി കരയുന്ന വീഡിയോ കണ്ടു, മകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഹൃദയം നുറുങ്ങിയ വേദനയുമായി നിൽക്കുന്ന റംസിയുടെ പിതാവിന്റെ വാക്കുകൾ മനസാക്ഷിയുള്ള ഏവരുടെയും കണ്ണ് നനയിപ്പിക്കുമെന്നത് തീർച്ച.
വർഷങ്ങൾ നീണ്ട പ്രണയ ബന്ധത്തിനൊടുവിൽ , സ്നേഹിച്ചുവെന്നു അവളെ വിശ്വസിപ്പിച്ച കപട നാടകം അവൾക്കു സമ്മാനിച്ചത് മരണമായിരുന്നു.ഹാരിസിനെ പോലുള്ളവർ എല്ലായിടത്തും ഉണ്ട്, ഒരേനാണയത്തിന് ഇരു വശങ്ങളുമെന്ന പോലെ വഞ്ചിക്കപ്പെടുന്ന ആൺകുട്ടികളുമുണ്ടെന്നതാണ് സത്യം.
പ്രണയത്തിന് കണ്ണില്ലാന്ന് പറയുന്നത് പോലെ പ്രണയിതാക്കൾക്കും വീണ്ടുവിചാരം നഷ്‌ടപ്പെടുന്നുവെന്നു വേണം കരുതാൻ. ഇന്നിന്റെ ലോകത്തു കാല്പനികതക്കു അൽപായുസ്സ് മാത്രമേ ഉള്ളുവെന്ന് അവർ മറന്നു പോകുന്നു. ആത്മാർത്ഥത കേവലം ഭംഗിവാക്കുകളിലും അഭിനയത്തിലും കാഴ്ച വയ്ക്കുന്നവരെ തിരിച്ചറിയാനാകാത്തതു ആണ് റംസി യെ പോലുള്ളവർക്ക് ജീവൻ നഷ്‌ടമാകാൻ ഒരുപക്ഷെ ഇവിടെ കാരണമായതും.
പാവം പിടിച്ച ആ അപ്പനെയും അമ്മയെയും ഓർത്തില്ലലോ മോളേ നീയെന്നൊക്കെ പറഞ്ഞിരുന്നാലും നഷ്ടപ്പെട്ട അവളുടെ ജീവനെ മടക്കിക്കൊണ്ട് വരുവാൻ ഇനി കഴിയില്ലല്ലോ.
ഇനിയെങ്കിലും റംസി മാർ ആയി മാറരുത് പ്രിയരേ, വർഷങ്ങൾ കൊണ്ടു സ്നേഹമെന്ന ചതിയിൽപെട്ടു, അവസാനം ആ ചതിക്കു സ്വന്തം ജീവൻ അല്ല പകരം വയ്ക്കേണ്ടത്, ഇനി മുന്നോട്ടു പോകാനാകില്ല, തീർന്നു എന്നൊക്കെ കരുതുന്നതു വിഡ്ഢിത്തരം, വേദനകളിൽ നിന്നു മുന്നോട്ടു നടക്കണം, അതിജീവനം ആവശ്യം,
മരണം തോൽവിയും.
ആർക്കു വേണ്ടിയും കളയാനുള്ളതല്ല ജീവിതം, ഹാരിസിന്റെ ഉമ്മയോട് റംസി നടത്തിയ ചില സംഭാഷണങ്ങൾ കേട്ടു, കാര്യങ്ങളെ എല്ലാം നിസ്സാരവൽക്കരിക്കുന്ന അവരുടെ മനോഭാവം ഇതെങ്കിൽ മകൻ എങ്ങനെയായിരിക്കും. ആ ചെറ്റത്തരം കാണിച്ച കുടുംബത്തിനെ വലിച്ചെറിഞ്ഞു അന്തസ്സായി നീ ജീവിക്കണമായിരുന്നു റംസി, പക്ഷെ മരണം എല്ലാറ്റിനും പരിഹാരമെന്ന് കരുതി, വേദനകളിൽ നിന്നു, ജീവിതത്തിൽ നിന്നും നീ ഓടിമറഞ്ഞു,നിന്റെ ഉറ്റവർക്ക് തീരാവേദനയായി.