കോവിഡ് ബാധിച്ച് ആറുവയസ്സുകാരി മരിച്ചു

 കോവിഡ് ബാധിച്ച് ആറുവയസ്സുകാരി മരിച്ചു

കൊല്ലം: കോവിഡ് ബാധിച്ച് ആറുവയസ്സുകാരി മരിച്ചു. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികലുടെ മകള്‍ ആയിഷയാണ് മരിചച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 18 മുതല്‍ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കും.

ഔദ്യോഗിക കണക്ക് പ്രകാരം 347പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഞായറാഴ്ച പത്തു മരണം സ്ഥിരീകരിച്ചു. 3,082പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.