കുളത്തിൽ നിർമ്മിച്ച ഇത്പോലെ ഒരു വീട് നിങ്ങൾ കണ്ടിട്ടുണ്ടോ…ഇല്ലെങ്കില്‍ ദാ കണ്ടോളു !

 കുളത്തിൽ നിർമ്മിച്ച ഇത്പോലെ ഒരു വീട് നിങ്ങൾ കണ്ടിട്ടുണ്ടോ…ഇല്ലെങ്കില്‍ ദാ കണ്ടോളു !

മുള അടിസ്ഥാനമാക്കിയുള്ള ജീവിതശൈലിയും വികസനവും ഉയർത്തിപ്പിടിക്കുന്ന സ്ഥാപനമാണ് വയനാട്ടിലെ ഉറവ്. മുള കൊണ്ടുള്ള പ്രകൃതിസൗഹൃദവീടുകൾ, മുള ഉൽപന്നങ്ങൾ, കരകൗശലവസ്തുക്കൾ, തദ്ദേശീയ ടൂറിസം, പരിശീലനപരിപാടികൾ എന്നിവയെല്ലാം ഇവർ പ്രചരിപ്പിക്കുന്നു.

ഇതിന്റെ പ്രസിഡന്റ് കൂടിയായിരുന്ന ബാബുരാജിന്റെ വയനാട്ടിലെ വീട് വ്യത്യസ്തമായ ഒരു അദ്ഭുതക്കാഴ്ചയാണ്. കുളത്തിനു മുകളിലാണ് മൂന്നുനിലയുള്ള ഈ വീട്. നിർമിച്ചത് മുളയുടെ കെട്ടുറപ്പിലും!

പതിനെട്ട് സെന്റ് സ്ഥലത്ത് കുളത്തിലും പാറയിലും അടിസ്ഥാനമിട്ട ഒരു മൂന്നു നില മുള വീട്. കുളം നിറയെ മീനുകൾ, ചുറ്റിലും അറുന്നൂറിലധികം വ്യത്യസ്‌തമായ സസ്യജാലങ്ങളും, പഴങ്ങളും പച്ചക്കറികളും. പരിമിതമായ സ്ഥലമാണെങ്കിലും ഒരു ദിവസം മുഴുവൻ നടന്നു കാണാനുള്ള കാഴ്ചകൾ സമ്മാനിക്കുന്നു ഈ വീട്.