കല്യാണമെ വേണ്ടെന്ന് പറഞ്ഞ രജിത് കുമാര്‍ കല്യാണ ഫോട്ടോയുമായി! രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ?

 കല്യാണമെ വേണ്ടെന്ന് പറഞ്ഞ രജിത് കുമാര്‍ കല്യാണ ഫോട്ടോയുമായി! രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ?

രജിത് കുമാറും നടി കൃഷ്ണപ്രഭയും വിവാഹിതരായി എന്നതരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൾ നിറയുകയാണ്. തുളസിമാലയണിഞ്ഞ ഇരുവരുടെയും വിവാഹ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇത്തരത്തിൽ സംശയങ്ങൾ പ്രചരിക്കുന്നത്. ചിത്രം കണ്ടിട്ട് വാർത്ത ഉൾക്കൊള്ളാനാകാതെ പല ആരാധകരും കമന്റുകൾ കുറിക്കുന്നുണ്ട്. എന്നാൽ ഈ സംഭവത്തിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ.

ഒരു സ്വകാര്യ ചാനലിന്റെ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകർത്തിയ ചിത്രമാണിതെന്ന് നടി അറിയിച്ചു.

കൃഷ്ണപ്രഭയുടെ ഫേസ്ബുക്ക് കുറിപ്പ്

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല!

എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ

ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഒരാളാണ് രജിത്ത് സാര്‍. മറ്റാര്‍ക്കും ബിഗ്‌ബോസ് ഹൗസില്‍ അവകാശപെടാനില്ലാത്ത ക്വാളിഫിക്കേഷനുകളായിരുന്നു അദ്ദേഹത്തിനുളളത്.

എന്നാൽ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു അപ്രതീക്ഷിതമായി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിതിന്റെ എലിമിനേഷന്‍. പ്രേഷകര്‍ പൂര്‍ണ്ണമായും ബി​ഗ്ബോസിലൂടെയാണ് രജിത് കുമാറെന്ന വ്യക്തിയെ അറിഞ്ഞു തുടങ്ങിയത്.

തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയുടെ മരണത്തെക്കുറിച്ചും ഷോയില്‍ എല്ലാം തന്നെ താരം തുറന്നുപറഞ്ഞിരുന്നു. അ​ദ്ദേഹം ഇതിനിടയില്‍ തന്നെ വീണ്ടുമൊരു വിവാഹം കഴിക്കാനുള്ള ആ​ഗ്രഹവും വ്യക്തമാക്കിയിരുന്നു.