റംസീനയ്ക്ക് 3 മാസം ഗര്‍ഭമുള്ളപ്പോള്‍ അബോര്‍ഷന് ആശുപത്രിയിലെത്തിച്ചത് സീരിയല്‍ നടി; യുവതിയുടെ മരണത്തില്‍ സീരിയല്‍ നടിക്കെതിരെ കുടുംബം, ഞെട്ടിക്കുന്ന ആരോപണങ്ങള്‍

 റംസീനയ്ക്ക് 3 മാസം ഗര്‍ഭമുള്ളപ്പോള്‍ അബോര്‍ഷന് ആശുപത്രിയിലെത്തിച്ചത് സീരിയല്‍ നടി;  യുവതിയുടെ മരണത്തില്‍ സീരിയല്‍ നടിക്കെതിരെ കുടുംബം, ഞെട്ടിക്കുന്ന ആരോപണങ്ങള്‍

കഴിഞ്ഞ ദിവസമാണ് കാമുകന്റെ വഞ്ചനയെ തുടര്‍ന്ന് റംസീനയെന്ന യുവതി ആത്മഹത്യ ചെയ്തത്. സീരിയല്‍ നടിയുടെ ഭര്‍തൃസഹോദരനായ ഹാരിസാണ് യുവതിയെ പ്രണയിച്ചു വഞ്ചിച്ചതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആരോപണത്തില്‍ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കമ്പ്യൂട്ടർ സെന്ററിൽ വെച്ചാണ് റംസീനയും ഹാരിസ് എന്ന കൊല്ലം സ്വദേശിയും പ്രണയത്തിലായത് . കുടുംബപരമായും ഇവർ ഏറെ അടുപ്പത്തിലായിരുന്നു .വളയിടൽ ചടങ്ങും നടത്തിയിരുന്നു .എന്നാൽ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായ ഹാരിസ് റംസീനയെ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് മകൾ കടുംകൈ ചെയ്തത് എന്ന് വീട്ടുകാർ പറയുന്നു.

സീരിയൽ താരത്തിന്റെ ഭർത്താവ്ന്റെ സഹോദരനാണ് റംസീനയെ വിവാഹം ചെയ്യാനിരുന്ന ഹാരിസ്. ഇപ്പോൾ നടിക്കെതിരെ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തത് നടിയാണെന്നും റംസീന ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭചിത്രം നടത്തിയത് നടി ആണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

മിക്കദിവസങ്ങളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊണ്ടുപോവുകയും ദിവസങ്ങൾ കഴിഞ്ഞതിനു ശേഷമാണ് തിരികെ കൊണ്ട് വീട്ടിരുന്നത് എന്നും അവർ പറഞ്ഞിരുന്നു. വളയിടൽ ചടങ്ങിനുശേഷം ഒന്നരവർഷം മുൻപായിരുന്നു സംഭവം . ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഹാരിസ് നോട് ഉടൻ വിവാഹം കഴിക്കണമെന്ന് നടി ആവശ്യപ്പെട്ടു .

എന്നാൽ വർക്ക് ഷോപ്പ് തുടങ്ങിയതിനുശേഷം വിവാഹം കഴിക്കാമെന്നും ഇപ്പോൾ കുഞ്ഞിനെ കളയാം എന്നും ആയിരുന്നു ഹാരിസിന്റെ നിലപാട്. തുടർന്ന് നടിയുമായി സംസാരിച്ചശേഷം നടിയും ഹാരിസും ഹാരിസിന്റെ മാതാപിതാക്കളായ ഹാരിഫയും അബ്ദുൽ ഹക്കീമും ചേർന്നാണ് റംസിയെ എറണാകുളത്തേക്ക് കൊണ്ടുപോയി ഗർഭചിത്രം ചെയ്തത്.

ഹാരിസ് താനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്നറിഞ്ഞതോടെ ആണ് റംസീന സഹോദരി അൻസിയോട് ഇതേപ്പറ്റി പറഞ്ഞത് . മരണശേഷമാണ് ഈ കാര്യങ്ങളെല്ലാം വെളിയിൽ വന്നത്.

നടി സീരിയൽ ഷൂട്ടിങ്ങിന് പോകുമ്പോൾ കുട്ടിയെ നോക്കാൻ ആണ് എന്ന് പറഞ്ഞാണ് റംസിയെ ഒപ്പം കൂട്ടിയിരുന്നത് . ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളുണ്ട്.