കുവൈറ്റ് സർക്കാർ പുറത്ത് വിടുന്ന കോവിഡ് കണക്കുകൾ കൃത്യം :വ്യാജ പ്രചാരണം തള്ളി ആരോഗ്യ മന്ത്രാലയം

കുവൈറ്റ്: കുവൈറ്റ് സർക്കാർ പുറത്തുവിടുന്ന കോവിഡ് കേസുകളുടെ കണക്ക് കൃത്യമാണെന്ന് ആരോഗ്യ മന്ത്രാലയം . കോവിഡ് പരിശോധന നടത്താത്തയാൾക്ക് പോസിറ്റിവാണെന്ന് കഴിഞ്ഞ ദിവസം ഫോണിൽ സന്ദേശം ലഭിച്ചെന്ന റിപ്പോർട്ടുകളുടെ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
കോവിഡ് പരിശോധന നടത്തുന്ന ഒാരോരുത്തരെയും കൃത്യമായി രജിസ്റ്റർ ചെയ്യുന്നുണ്ട്. സിവിൽ െഎഡി കാർഡ് നമ്പറും ഫോൺ നമ്പറും ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട്. ഇൗ നമ്പറിലേക്കാണ് പരിശോധനഫലം അയക്കുന്നത്. ചിലപ്പോൾ രണ്ടു വ്യക്തികൾ ഒരേ നമ്പർ നൽകിയതിനാലാവാം ഇത്തരത്തിൽ സന്ദേശം വന്നുവെന്ന റിപ്പോർട്ട് സത്യമാണെങ്കിൽ സംഭവിച്ചിട്ടുണ്ടാവുക.
ഇക്കാര്യത്തിൽ മന്ത്രാലയം അന്വേഷണം നടത്തും. കോവിഡ് കേസുകളുടെയും രോഗമുക്തിയുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങൾ സംബന്ധിച്ച് സുതാര്യവും സത്യസന്ധവുമായ റിപ്പോർട്ടാണ് എല്ലാ ദിവസവും പുറത്തുവിടുന്നത്. മറ്റുള്ള പ്രചാരണങ്ങണെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇതിൽ അവ്യക്തതയുടെ പ്രശ്നം ഉദിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.