കൂത്താട്ടുകുളത്ത്‌ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മത്സ്യ-മാംസ പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലും അറവുശാലകളിലും മിന്നൽ പരിശോധന

 കൂത്താട്ടുകുളത്ത്‌ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മത്സ്യ-മാംസ പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലും അറവുശാലകളിലും മിന്നൽ പരിശോധന

കൂത്താട്ടുകുളം : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മത്സ്യ-മാംസ പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിലും അറവുശാലകളിലും മിന്നൽ പരിശോധന നടത്തി. ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന ഉറപ്പു വരുത്തുവാനും അധികവില ഈടാക്കുന്നുണ്ടോയെന്ന് മനസ്സിലാക്കുവാനു മാണ് പരിശോധന നടത്തിയത്.

മുൻസിപ്പൽ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തനം നടത്തിയ രണ്ടു വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ അധികൃതർ നടപടിയെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ഉണ്ടാകും.