‘അഭിനന്ദനങ്ങൾ ഇന്ത്യ. നിങ്ങൾ എന്റെ മകനെ അറസ്റ്റ് ചെയ്തു; അടുത്തത് എന്റെ മകളാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനുശേഷം അടുത്തത് ആരാണെന്ന് എനിക്കറിയില്ല. നിങ്ങൾ ഒരു മധ്യവർഗ കുടുംബത്തെ ഫലപ്രദമായി തകർത്തു, നീതിക്കുവേണ്ടി എല്ലാം നീതീകരിക്കപ്പെടുന്നു, ജയ് ഹിന്ദ്’

മുംബൈ: മയക്കുമരുന്ന് കേസില്‍ ഷോവിക് ചക്രവർത്തിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് പിതാവ് ലഫ്. കേണൽ ഇന്ദ്രജിത് ചക്രവർത്തി. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ സഹോദരനാണ് ഷോവിക്.

‘അഭിനന്ദനങ്ങൾ ഇന്ത്യ. നിങ്ങൾ എന്റെ മകനെ അറസ്റ്റ് ചെയ്തു. അടുത്തത് എന്റെ മകളാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനുശേഷം അടുത്തത് ആരാണെന്ന് എനിക്കറിയില്ല. നിങ്ങൾ ഒരു മധ്യവർഗ കുടുംബത്തെ ഫലപ്രദമായി തകർത്തു. നീതിക്കുവേണ്ടി എല്ലാം നീതീകരിക്കപ്പെടുന്നു. ജയ് ഹിന്ദ്’– അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഷോവിക് ചക്രവർത്തിയെയും സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിരാൻ‌ഡയേയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ‌സി‌ബി) അറസ്റ്റ് ചെയ്തത്. ഇരുവരെയും ബുധനാഴ്ച വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. ഇരുവരുടെയും വീടുകളിൽ റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

ഷോവിക് വഴി മിറാൻഡ സുശാന്തിനു ലഹരി എത്തിച്ചു നൽകിയെന്നാണ് ആരോപണം. കേസിൽ റിയയ്ക്കും പങ്കുണ്ടെന്ന് പരാതിയുണ്ട്. റിയയുടെ വാട്സാപ് ചാറ്റുകളിൽ നിന്നാണ് ലഹരിമരുന്ന് ബന്ധം പുറത്തായത്.