ഹരീഷ് കണാരന്റെ കണാരോണം യുട്യൂബില്‍ വൈറല്‍ !

 ഹരീഷ് കണാരന്റെ കണാരോണം യുട്യൂബില്‍ വൈറല്‍ !

ഹരീഷ് കണാരൻ പ്രധാനവേഷത്തിലെത്തുന്ന ‘കണാരോണം’ എന്ന ഹ്രസ്വസിനിമ വൈറലാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം കണ്ടത് പതിനാറ് ലക്ഷത്തിനു മുകളിൽ ആളുകളാണ്.

നോബി, സുരഭി, ജാഫര്‍ ഇടുക്കി, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിർമൽ പാലാഴി, ബിബിൻ, ധർമജൻ തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിക്കുന്നത്. രാജീവ് വിഫോർയു ആണ് സംവിധാനം. നിർമാണം സജീഷ് മഞ്ജേരി. ഛായാഗ്രഹണം ഫിജോയ് ജോയ്.