തിരുമാറാടി പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ അതിഥി തൊഴിലാളികള്‍ കൂട്ടംകൂടിയെത്തി, കൂത്താട്ടുകുളത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

 തിരുമാറാടി പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ അതിഥി തൊഴിലാളികള്‍ കൂട്ടംകൂടിയെത്തി, കൂത്താട്ടുകുളത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കൂത്താട്ടുകുളം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുമാറാടി പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കൂട്ടംകൂടി എത്തിയ 36 അതിഥി തൊഴിലാളികളെ പോലീസ് കൂത്താട്ടുകുളത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഇന്നലെയാണ് സംഭവം. അതിഥി തൊഴിലാളികളെ പ്രദേശത്തെ ഒരു വീട്ടില്‍ വാഹനത്തില്‍ കൊണ്ടുവന്ന് ഇറക്കുകയായിരുന്നു. പഞ്ചായത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ അറിവു കൂടാതെയാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും പൊലീസും എത്തിയാണ് ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.