ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവ്; രോഗം വന്നാല്‍ത്തനെ വളരെ പെട്ടെന്ന് മൂന്നോ നാലോ ദിവസംകൊണ്ട് നെഗറ്റീവ് ആയി മാറുന്നു

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മരുന്ന് കഴിച്ചവരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ രോഗം വന്നിട്ടുള്ളു. ഇവര്‍ക്ക് വളരെ പെട്ടെന്ന് രോഗം മാറിയെന്നും മന്ത്രി പറഞ്ഞു. ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡിഎംഒയും ചലച്ചിത്ര സംവിധായകനുമായ ഡോ. ബിജു നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹോമിയോ മരുന്ന് ഉപയോഗിച്ച് കോവിഡ് പോസ്റ്റീവ് ആയവരെ ചികിത്സിക്കാന്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തില്‍ ഉടനീളം നല്‍കിയിട്ടുണ്ട്.
പ്രതിരോധ മരുന്ന് കഴിച്ചയാളുകള്‍ക്ക് കുറച്ചുപേര്‍ക്ക് മാത്രമേ രോഗം വന്നിട്ടുള്ളു. അഥവാ വന്നാല്‍ത്തനെ വളരെ പെട്ടെന്ന് മൂന്നോ നാലോ ദിവസംകൊണ്ട് നെഗറ്റീവ് ആയി മാറുന്ന അവസ്ഥയുണ്ടായ് എന്ന് ഡോ. ബിജുവിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.