എന്റെ മുത്തിനെ പഠിപ്പിച്ച് ആനി ഡോക്ടറെ പോലെ ഒരു ഡോക്ടറാക്കണം! അമരത്തില്‍ മമ്മൂട്ടി പറഞ്ഞ ആനി ഡോക്ടറെ ഓര്‍മ്മയില്ലെ! സ്വന്തം അമ്മയുടെ പ്രസവമെടുക്കാന്‍ ഭാഗ്യം ലഭിച്ച ഡോക്ടര്‍! ഇതാണ് സഹോദരിയുടെ കൈകളിലേക്ക് പിറന്നു വീണ ആ സഹോദരന്‍

 എന്റെ മുത്തിനെ പഠിപ്പിച്ച് ആനി ഡോക്ടറെ പോലെ ഒരു ഡോക്ടറാക്കണം! അമരത്തില്‍ മമ്മൂട്ടി പറഞ്ഞ ആനി ഡോക്ടറെ ഓര്‍മ്മയില്ലെ! സ്വന്തം അമ്മയുടെ പ്രസവമെടുക്കാന്‍ ഭാഗ്യം ലഭിച്ച ഡോക്ടര്‍!  ഇതാണ് സഹോദരിയുടെ കൈകളിലേക്ക് പിറന്നു വീണ ആ സഹോദരന്‍

എന്റെ മുത്തിനെ പഠിപ്പിച്ച് ആനി ഡോക്ടറെ പോലെ ഒരു ഡോക്ടറാക്കണം. അമരത്തില്‍ മമ്മൂട്ടി പറഞ്ഞ ആനി ഡോക്ടറെ ഓര്‍മ്മയില്ലെ. സ്വന്തം അമ്മയുടെ പ്രസവമെടുക്കാന്‍ ഭാഗ്യം ലഭിച്ച ഡോക്ടര്‍. കഴിഞ്ഞ ദിവസമാണ് ആനി ഡോക്ടര്‍ ഓര്‍മ്മയായത്‌ .

ഇതാണ് ആ കുഞ്ഞു റോയ്, ഡോക്ടർ റോയ്. കഴിഞ്ഞ ദിവസം ഓർമ്മയായ ചാലക്കുടിയുടെ സ്വന്തം ആനി ഡോക്ടർ സ്വന്തം അമ്മയുടെ പ്രസവമെടുത്ത സംഭവത്തിലെ കഥാനായകൻ. സഹോദരിയുടെ കയ്യിലേക്കു പിറന്നു വീണ സഹോദരൻ.

പുതുശേരി ഇട്ടിച്ചെറിയ എബ്രഹാമിന്റെയും മഴുവൻ‌ചേരി പറമ്പത്ത് ചെറിച്ചിയുടെയും 11 മക്കളിൽ മൂത്തവളായ ഡോ. ആനി സ്വന്തം അമ്മയുടെ പ്രസവമെടുത്തതു ചരിത്രത്തിന്റെ ഭാഗമായിരുന്നു. ചാലക്കുടിക്കാരുടെ പ്രിയ ഡോക്ടറമ്മ ഇന്നലെ ഓർമയായപ്പോൾ ഈ പഴയകാല ഓർമയും ചർച്ചയായി.

1921 ൽ ആനിയെ പ്രസവിക്കുമ്പോൾ അമ്മ ചെറിച്ചിക്ക് 16 വയസ്സു മാത്രമായിരുന്നു പ്രായം. 1949 ജനുവരി 8 നാണ് ഇവർ ഇളയമകൻ റോയിക്ക് ജന്മം നൽകിയത്. അപ്പോഴേക്കും പഠിച്ച് ഡോക്ടറായ ആനി 46–ാംവയസിൽ 11–ാമത്തെ കുഞ്ഞിനെ പ്രസവിച്ച സ്വന്തം അമ്മയുടെ പ്രസവമെടുക്കുകയായിരുന്നു. ആ കുഞ്ഞെവിടെ എന്ന അന്വേഷണമാണ് ഡോ. റോയിയിൽ എത്തിയത്. ചേച്ചിയെപ്പോലെ പഠിച്ചു അനിയൻ റോയിയും ഡോക്ടറായി. പക്ഷേ, ചേച്ചിയുടെ കയ്യിലേക്ക് പ്രസവിച്ചുവീഴാൻ ഭാഗ്യം ലഭിച്ച ഡോ. റോയി ഇപ്പോൾ ജീവിച്ചിരിപ്പില്ല.

ആദ്യകാലത്ത് അങ്കമാലി എൽഎഫ് ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന റോയ് പിന്നീട് ഏറെക്കാലം ദുബായിലായിരുന്നുവെന്ന് ഭാര്യ ബെസിയും മകൻ ഡോ. രാജീവും പറഞ്ഞു. 2010 ൽ അദ്ദേഹം മരിച്ചു. ആനി ഡോക്ടർക്ക് ഇന്നലെ നാട് ആദരവോടെ യാത്രാമൊഴി നൽകി. ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ കാർമകത്വത്തിലായിരുന്നു ഡോ. ആനിയുടെ സംസ്കാരശുശ്രൂഷ. വസതിയിലും സംസ്കാരം നടന്ന ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലും എത്തിയ പലരും പറഞ്ഞു, പോകുന്നത് ഞങ്ങളുടെ കൂടി അമ്മയാണ്. ഞങ്ങൾ പിറന്നു വീണത് ആ കൈകളിലാണ്.

രണ്ടു വർഷം മുൻപ് സ്വന്തം വീട്ടിൽ പ്രളയമെത്തിയപ്പോൾ തലപ്പൊക്കമെത്തും വരെ കുലുങ്ങാതെ നേരിട്ടയാളാണ് ഡോ. ആനി ജോൺ. അന്ന് അവർക്ക് 97 വയസായിരുന്നു. 5 അടി വരെ വെള്ളം ഉയർന്നതോടെ നാട്ടുകാർ നിർബന്ധിച്ചു റബർ ബോട്ടിൽ ഇരുത്തി രക്ഷിച്ചു. തൊട്ടുപിന്നാലെ വീടും പരിസരവും പൂർണമായി മുങ്ങി. 69–ാം വയസിൽ ഡ്രൈവിങ് ലൈസൻസ് നേടിയും 90 പിന്നിട്ട ശേഷം ഓർഗണും ചെണ്ടയും പഠിച്ചും ആനി ഡോക്ടർ ശ്രദ്ധ നേടിയിരുന്നു.