പേടിക്കേണ്ട, മനുഷ്യന് ഭീഷണിയല്ല! 1964 സെപ്തംബര്‍ ഒന്നിന് നാസ വിക്ഷേപിച്ച ഓഗോ- 1 ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു; അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഉപഗ്രഹം ഭൂമിയിലേക്ക് വീണു !

 പേടിക്കേണ്ട, മനുഷ്യന് ഭീഷണിയല്ല! 1964 സെപ്തംബര്‍ ഒന്നിന് നാസ വിക്ഷേപിച്ച ഓഗോ- 1 ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു; അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഉപഗ്രഹം ഭൂമിയിലേക്ക് വീണു !

ന്യൂയോര്‍ക്ക് | നാസയുടെ പഴയ ഉപഗ്രഹം ഈ വാരാന്ത്യത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു. 1964 സെപ്തംബര്‍ ഒന്നിന് നാസ വിക്ഷേപിച്ച ഓഗോ- 1 ആണ് ഈ ഉപഗ്രഹം. 1971 വരെ ഈ ഉപഗ്രഹം ദൗത്യത്തിലേര്‍പ്പെട്ടിരുന്നു. അതിന് ശേഷം ഭൂമിയെ ചുറ്റുകയായിരുന്നു.

ഭൂമിക്ക് ചുറ്റുമുള്ള കാന്തിക മണ്ഡലം മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ച അഞ്ച് ദൗത്യ പരമ്പരകളില്‍ ആദ്യത്തേതായിരുന്നു ഓഗോ- 1. തെക്കന്‍ പസിഫിക് സമുദ്രത്തിന് മുകളില്‍ വെച്ചാണ് ഉപഗ്രഹം കത്തിച്ചാമ്പലായത്. മനുഷ്യര്‍ക്ക് ഇത് ഭീഷണി ഉയര്‍ത്തില്ല.

നാസ പ്രവചിച്ചതിലും 25 മിനുട്ട് മുമ്പാണ് ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തെ ഇടിച്ചത്. ഭൂമിയുടെ മൃദുവായ അന്തരീക്ഷ കണങ്ങളുമായി ഉപഗ്രഹം ഇടിക്കുന്നതോടെ അവയുടെ വേഗത കുറയും. ഇത്രയും ഉയരത്തില്‍ ഭൂമിയുടെ അന്തരീക്ഷം നേരിയതായിരിക്കും. ഇങ്ങനെ ഇടിക്കുമ്പോള്‍ ഉപഗ്രഹത്തിന്റെ വേഗത കുറയുകയും അതോടൊപ്പം ഉയരം കുറയുകയും ചെയ്യും. ക്രമേണ ഉപഗ്രഹത്തിന്റെ വിധിയെത്തുകയും ചെയ്യും.

ഇത്തരമൊരു വിധിയെത്തല്‍ ഓഗസ്റ്റ് 29ന് ആണ് നാസ പ്രവചിച്ചത്. തുടര്‍ന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉപഗ്രഹം വീണ്ടും പ്രവേശിക്കുകയായിരുന്നു.