രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള 20 കോടി ജനങ്ങളെ സംരക്ഷിക്കുന്ന സംവിധാനം! ഗൂഗ്ളിന്റെ വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനം രാജ്യം മുഴുവന്‍ ലഭിക്കും

രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള 20 കോടി ജനങ്ങളെ സംരക്ഷിക്കുന്ന ഗൂഗ്ളിന്റെ വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനം രാജ്യം മുഴുവന്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഈ സൗകര്യം അവതരിപ്പിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ 20 മടങ്ങ് വ്യാപനമാണ് പുതിയ അപ്‌ഡേഷനിലുള്ളത്.
ഇതുവരെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മൂന്ന് കോടി നോട്ടിഫിക്കേഷനുകളാണ് ഗൂഗ്ള്‍ അയച്ചത്. ബംഗ്ലാദേശ് വാട്ടര്‍ ഡെവലപ്‌മെന്റ് ബോര്‍ഡുമായി സഹകരിച്ച് ബംഗ്ലാദേശിലും ജാഗ്രതാ അറിയിപ്പുകള്‍ ഗൂഗ്ള്‍ നല്‍കും. നിലവില്‍ ബംഗ്ലാദേശിലെ നാല് കോടി ജനങ്ങള്‍ക്കാണ് അറിയിപ്പുകള്‍ ലഭിക്കുക. ഭാവിയില്‍ ബംഗ്ലാദേശ് മുഴുവനുമാക്കും.
ഈ വര്‍ഷം പുതിയ നിരീക്ഷണ മാതൃകയാണ് അവതരിപ്പിച്ചതെന്ന് ഗൂഗ്ള്‍ അറിയിച്ചു. സര്‍ക്കാറിനും ജാഗ്രതാനിര്‍ദേശം നല്‍കുന്നുണ്ട്. വെള്ളപ്പൊക്ക പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുന്ന സമയം ലഭിക്കുന്ന തരത്തിലാണ് ഈ ജാഗ്രതാനിര്‍ദേശങ്ങള്‍.
വെള്ളപ്പൊക്കത്തിന്റെ തീവ്രത, സമയം, ഉയരുന്ന വെള്ളത്തിന്റെ തോത്, വെള്ളപ്പൊക്കബാധിത പ്രദേശങ്ങളുടെ കൃത്യമായ ഡെപ്ത് മാപ് തുടങ്ങിയ വിവരങ്ങളും ലഭിക്കും.