ഇരട്ടക്കൊലക്കേസ് പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചു, പക്ഷേ മരം ചതിച്ചു! ചില്ല ഒടിഞ്ഞ് ഉണ്ണി വീണെന്ന് പൊലീസ്!

തിരുവനന്തപുരം: ഡിവൈഎഫ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പൊലീസ്. മദപുരത്തെ കാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ആത്മഹത്യാ ശ്രമം. മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീണെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ആളാണ് ഉണ്ണിയെന്നാണു പൊലീസ് പറയുന്നത്. നാല് ദിവസമായി ഒളിവിൽ കഴിഞ്ഞ ഉണ്ണിയെ വെഞ്ഞാറമൂടിനടുത്ത് മദപുരത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.
ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി. തിരിച്ചറിഞ്ഞവരിൽ അൻസർ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. മാണിക്കൽ പഞ്ചായത്തിലെ ഐഎൻടിയുസി പ്രവർത്തകനാണ് ഉണ്ണി.