മത്സ്യവിഭവങ്ങൾ എന്തുകൊണ്ടു ശീലമാക്കണം? അഞ്ചു വസ്തുതകള്‍ 

 മത്സ്യവിഭവങ്ങൾ എന്തുകൊണ്ടു ശീലമാക്കണം? അഞ്ചു വസ്തുതകള്‍ 

ഒമേഗ 3 ഫാറ്റി ആസിഡ് കലവറയാണ് മത്സ്യം. ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം സാല്‍മന്‍, മത്തി, അയല പോലെയുള്ള മത്സ്യങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡയറ്ററി സപ്ലിമെന്റ് ആണ് ഫിഷ്‌ ഓയില്‍ .

മത്സ്യവിഭവങ്ങൾ എന്തുകൊണ്ടു ശീലമാക്കണം? അഞ്ചു വസ്തുതകള്‍

ഹൃദയാരോഗ്യം – ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും മികച്ച ആഹാരങ്ങളില്‍ ഒന്നാണ് മത്സ്യവിഭവങ്ങള്‍. സ്ഥിരമായി മത്സ്യം കഴിക്കുന്നവരില്‍ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറഞ്ഞ അളവില്‍ കാണപ്പെടുന്നു. ദിവസവും കഴിച്ചില്ലെങ്കിലും ആഴ്ചയില്‍ ഒരു ദിവസം അതിനാല്‍ മത്സ്യം ഉറപ്പാക്കുക.

ബ്രെയിന്‍ ഹെല്‍ത്ത് – സ്ഥിരമായി മത്സ്യം കഴിക്കുന്നത്‌ ബ്രെയിന്‍ ഹെല്‍ത്തിനും നല്ലതാണ്. പ്രായം കൂടും തോറും തലച്ചോറിന്റെ പ്രവര്‍ത്തനം കുറഞ്ഞു വരും. സ്ഥിരമായി മത്സ്യം കഴിക്കുന്നത്‌ ഒരളവു വരെ ഇതിനു പരിഹാരമാണ്. ഇത് മാനസികാരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

ഡിപ്രഷന്‍ കുറയ്ക്കും – സ്ഥിരമായി മത്സ്യം കഴിക്കുന്നത്‌ വിഷാദരോഗം കുറയ്ക്കാന്‍ സഹായിക്കും എന്ന് പഠനങ്ങള്‍ പറയുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് വിഷാദരോഗം കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ആന്റി ഡിപ്രസന്റ് മരുന്നുകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും.

ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളെ പ്രതിരോധിക്കും – ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ മത്സ്യം കഴിക്കാം. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, റുമാറ്റേയ്ഡ് ആര്‍ത്രൈറ്റിസ്, ടൈപ്പ് 1 ഡയബറ്റിസ് എന്നിവയില്‍നിന്നു പ്രതിരോധം നല്‍കാന്‍ മത്സ്യങ്ങള്‍ക്ക് സാധിക്കും.

നല്ല ഉറക്കം ലഭിക്കാന്‍ – നല്ല ഉറക്കം ലഭിക്കാനും മത്സ്യം കഴിക്കാം. ആഴ്ചയില്‍ മൂന്നു വട്ടം സാല്‍മന്‍ മത്സ്യം കഴിക്കുന്നവരില്‍ നല്ല ഉറക്കവും ശാരീരികപ്രവര്‍ത്തനങ്ങളും മെച്ചപ്പെടുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മത്സ്യത്തിലെ വൈറ്റമിന്‍ ഡി ആണ് ഇതിന് സഹായിക്കുന്നത് എന്നാണ് കരുതുന്നത്.