ഒരു തവണ കൊവിഡ് വന്നു, ഇനി മാസ്‌ക് വേണ്ടെന്ന ചിന്ത ശരിയല്ല; രോഗം വന്നു പോയവര്‍ കൂടുതല്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പ് ഇങ്ങനെ

 ഒരു തവണ കൊവിഡ് വന്നു, ഇനി മാസ്‌ക് വേണ്ടെന്ന ചിന്ത ശരിയല്ല; രോഗം വന്നു പോയവര്‍ കൂടുതല്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പ് ഇങ്ങനെ

ഡൽഹി : കോവിഡ് വന്നുപോയവരിൽ പ്രതിരോധ ശേഷി രൂപപ്പെ‌ടുമെന്നതിനാൽ മാസ്ക്, അകലം പാലിക്കൽ തുടങ്ങിയ ജാഗ്രതാനടപടികൾ വേണ്ടെന്ന ധാരണ പാടില്ലെന്ന് ആരോഗ്യമന്ത്രാലയം. വൈറസിനെതിരെ രൂപപ്പെട്ട ആന്റിബോഡി നൽകുന്ന പ്രതിരോധം കുറച്ചുനാൾ നിൽക്കുമെങ്കിലും എത്ര നാൾ എന്നതിൽ വ്യക്തതയില്ല.

6 മാസം വരെ പ്രതിരോധമെന്നും അതല്ല, വർഷങ്ങളോളം പ്രതിരോധമെന്നും വിവിധ ഗവേഷണപഠനങ്ങൾ പറയുന്നു. അതുകൊണ്ടു തന്നെ രോഗം വന്നുപോയവർക്കും കോവിഡ് മാനദണ്ഡങ്ങൾ ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഹോങ്കോങ്ങിൽ ഈയിടെ ഒരാൾക്കു രണ്ടാമതും കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.