RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷൻ സൂപ്പർ കാറിന്റെ വിൽപന ആരംഭിച്ച് ഔഡി

വാഹന പ്രേമികള്‍ക്ക് പുതുപ്രതീക്ഷയുമായി ഔഡി രംഗത്ത്. RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷൻ സൂപ്പർ കാറിന്റെ വിൽപന ഔഡി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. RS2 അവാന്റ് മോഡലിനുള്ള ആദര സൂചകമായാണ് ഈ സ്പെഷ്യൽ പതിപ്പിനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള വിപണികൾക്കായി വാഹനത്തിന്റെ വെറും 25 യൂണിറ്റുകൾ മാത്രമാണ് ഔഡി പുറത്തിറക്കുന്നത്. ലോകത്തെ ആദ്യത്തെ സ്പീഡ് ഓറിയന്റഡ് വാഗൺ മോഡലായി അരങ്ങേറ്റം കുറിച്ച RS2 അവാന്റിൽ 310 bhp ഉത്പാദിപ്പിക്കുന്ന അഞ്ച് സിലിണ്ടർ എഞ്ചിനും അക്കാലത്തെ ഏറ്റവും മികച്ച ക്യാബിനുമാണ് കമ്പനി ഒരുക്കിയിരുന്നത്.

കൂടാതെ ഓഫർ ചെയ്യുന്ന 25 യൂണിറ്റുകളിൽ ഗ്രിൽ, സൈഡ് ബ്ലേഡുകൾ, റിയർ ഡിഫ്യൂസർ, ബ്ലാക്ക് റൂഫ് റെയിലുകൾ എന്നിവയിൽ എച്ച് ബ്ലാക്ക് ഒപ്റ്റിക് ആക്സന്റുകളും ഉൾപ്പെടുത്തും.
22 ഇഞ്ച് 5-V സ്‌പോക്ക് ട്രപസോയിഡ് ഡിസൈൻ കാസ്റ്റ് അലുമിനിയം വീലുകൾക്ക് ആധുനിക സ്പർശം നൽകിയപ്പോൾ സ്റ്റീൽ ബ്രേക്ക് കാലിപ്പറുകൾ ചുവപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.