ഇനിയും കുഞ്ഞിനെ തോന്നിയവാസം പറഞ്ഞാൽ ജനങ്ങൾ വിഡ്ഢികളും പൊട്ടന്മാരുമല്ല; മകള്‍ മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കൊലയാളി അവളെ വെറുതെ വിടുന്നില്ല; ആന്‍ലിയയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ജസ്റ്റിന്‍ മൂന്ന് അഭിഭാഷകരുമായി ഗൂഡാലോചന നടത്തി, വെളിപ്പെടുത്തല്‍

 ഇനിയും കുഞ്ഞിനെ തോന്നിയവാസം പറഞ്ഞാൽ ജനങ്ങൾ വിഡ്ഢികളും പൊട്ടന്മാരുമല്ല; മകള്‍ മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കൊലയാളി അവളെ വെറുതെ വിടുന്നില്ല;  ആന്‍ലിയയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ജസ്റ്റിന്‍ മൂന്ന് അഭിഭാഷകരുമായി ഗൂഡാലോചന നടത്തി, വെളിപ്പെടുത്തല്‍

കൊച്ചി : മട്ടാേേഞ്ചരി സ്വദേശിനി ആന്‍ലിയയുടെ ദുരൂഹ മരണം നടന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ ഹൈജിനസ് നീതി തേടി വിവിധ കേന്ദ്രങ്ങളില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. 2018 ഓഗസ്റ്റ് 28നാണ് ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 25ന് ബംഗളൂരുവിലേക്ക് പോകുകയാണെന്ന് പറഞ്ഞ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിയ ആന്‍ലിയയെ പിന്നീട് കാണാതാവുകയായിരുന്നു.

മകളുടെ മരണം ആത്മഹത്യ അല്ലെന്നും ഭർത്താവിന്റെ വീട്ടുകാരുടെ ഇടപെടലുകളിൽ സംശയമുണ്ടെന്നും കാണിച്ച് ഫോർട്ട്കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് തൃശൂർ സിറ്റി കമ്മിഷണർക്ക് പരാതി നൽകിയതോടെയാണ് ഭർതൃവീട്ടുകാരുടെ പീഡന വിവരങ്ങൾ ഉൾപ്പടെ പുറത്തുവരുന്നത്.

തന്റെ മകള്‍ ആന്‍ലിയയെ വകവരുത്തുന്നതിനു മുമ്പ് ഭർത്താവ് ജസ്റ്റിൻ മൂന്ന് അഭിഭാഷകരുമായി ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലുമായി പിതാവ് രംഗത്തെത്തുന്നു. മരിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും മകളുടെ കൊലയാളി അവളെ വെറുതെ വിടുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറയുന്നു. ജസ്റ്റിസ് ഫോർ ആൻലിയ എന്ന സമൂഹമാധ്യമ പേജിലൂടെയാണ് ജസ്റ്റിനെതിരെ ഹൈജിനസ് ശക്തമായ ആരോപണങ്ങളുന്നയിക്കുന്നത്.

‘വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കി അതിലൂടെ നുണകൾ പ്രചരിപ്പിച്ച് എന്റെ ഉറക്കം കെടുത്തുകയാണ് ജസ്റ്റിൻ. ഫ്രണ്ട്സ് ലിസ്റ്റിൽ ആരുമില്ലാത്ത അക്കൗണ്ടുകളിലൂടെയാണ് ആൻലിയയെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകളിലെത്തി മോശം കമന്റുകൾ ഇടുന്നത്. അവന്റെ കൂട്ടുകാരെക്കൊണ്ട് ദുബായിൽനിന്നും മറ്റും ഉണ്ടാക്കിയ അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

മകൾ നേരത്തെ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതാണെന്നും മാനസിക രോഗിയാണെന്നും വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. നേരത്തേ കയ്യിൽ വളകൊണ്ട് മുറിഞ്ഞ ചെറിയ പാട് കാണിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ പാടാണെന്നാണ് പ്രചരിപ്പിക്കുന്നത്.’ – ഹൈജിനസ് പറയുന്നു.

ആൻലിയ മരിച്ച് രണ്ടു വർഷം തികഞ്ഞപ്പോൾ, മരണം സംബന്ധിച്ച വാർത്തകൾ പല മാധ്യമങ്ങളിലും വന്നിരുന്നു. പിന്നാലെ ആൻലിയയുടെ മരണത്തിൽ കുറ്റക്കാരായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേർ സമൂഹമാധ്യമങ്ങളിലൂടെ പിതാവിന് പിന്തുണയും അറിയിച്ചു. ഇതോടെയാണ് വ്യാജ അക്കൗണ്ടുകളിലൂടെ ആൻലിയയ്ക്കെതെിരെ വ്യാജ പ്രചാരണം ആരംഭിച്ചത്.

ഇവയ്ക്കു പിന്നിൽ ആൻലിയയുടെ ഭർത്താവായിരുന്ന ജസ്റ്റിനാണെന്നാണ് ഹൈജിനസ് ആരോപിക്കുന്നത്. അലക്സ് ജോൺ, സജീവ് മേനോൻ തുടങ്ങിയ പേരിലുള്ള അക്കൗണ്ടുകളിലൂടെയാണ് ആക്രമണം. മകൾക്കെതിരെയുള്ള വ്യാജ ആരോപണങ്ങളോടു രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

‘എന്നെയും കുടുംബത്തിനെയും മറ്റുള്ളവരെയും നീ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നതു തുടങ്ങിയിട്ട് രണ്ടുവർഷമായി. ഇനിയും കുഞ്ഞിനെ തോന്നിയവാസം പറഞ്ഞാൽ ജനങ്ങൾ വിഡ്ഢികളും പൊട്ടന്മാരുമല്ല. നിന്റെ ഈ പൊയ്മുഖം അടുത്തുതന്നെ തീരും. സൗദിയിൽ അവളുടെ കയ്യിൽ കിടന്ന കുപ്പിവള കൊണ്ട് കൈ ചെറുതായി മുറിഞ്ഞതാണ് നീ വലിയ സംഭവമാക്കി കാണിക്കുന്നത്.

അതിനുളള തെളിവുകൾ ഞങ്ങൾ പൊലീസിനു കൊടുത്തിട്ടുണ്ട്. കള്ളത്തരം പറഞ്ഞു ജയിക്കും എന്ന് വക്കീൽ പറഞ്ഞതനുസരിച്ചാണ് കുറെ സംഭവങ്ങൾ ഉണ്ടാക്കുന്നത്. ഇതുവരെ ഞാനും കുടുംബവും പ്രതികരിക്കാതിരുന്നതു ഭയന്നിട്ട് അല്ല. മകൾക്കു നീതി കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ട് മാത്രമാണ്.

ക്രൈംബ്രാഞ്ച് പറഞ്ഞിട്ടാണ് ഇത്രനാളും മിണ്ടാതിരുന്നത്. ഈ ലോകത്ത് ഒരു സിനിമയിലും കാണാത്ത ഒരു വില്ലനാണ് നീ. അവിഹിത ബന്ധങ്ങളിലൂടെ പകർച്ചവ്യാധി പിടിച്ചപ്പോൾ മാറിക്കിടക്കണം എന്ന് അവൾ ആവശ്യപ്പെട്ടതാണ് നിന്റെ വൈരാഗ്യത്തിനു കാരണം.

ഫേക്ക് അക്കൗണ്ടുകളിലൂടെ എന്തെങ്കിലും പറഞ്ഞാൽ സത്യങ്ങളെല്ലാം മൂടിപ്പോകും എന്ന് വിചാരിക്കരുത്. ഈ പോരാട്ടം മകളുടെ നീതിക്ക് വേണ്ടി മാത്രമല്ല. പെൺകുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കൾക്ക് വേണ്ടിയും ഭർതൃകുടുംബത്തിലെ പീഡനങ്ങൾ സഹിച്ചു കഴിയുന്ന എല്ലാ പെൺമക്കൾക്കും വേണ്ടിയാണ്’ – ഹൈജിനസ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു.