കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിമാരുണ്ടോ? വിദേശത്തിരുന്ന് കേരളത്തിലെ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് പിന്നെ എങ്ങനെ? കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല, പിണറായി വ്യാജനെന്ന് സന്ദീപ് വാര്യര്‍

 കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിമാരുണ്ടോ? വിദേശത്തിരുന്ന് കേരളത്തിലെ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് പിന്നെ എങ്ങനെ? കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല, പിണറായി വ്യാജനെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം:  വിദേശത്തു ചികിത്സയ്ക്ക് പോയസമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് എങ്ങനെയെന്ന് യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍. കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിമാരുണ്ടോ?. സപ്തംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തുപോകുന്നത്. തിരിച്ചെത്തിയത്  സ്പതംബര്‍ 23നാണ്. ഒന്‍പതാം തിയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ  ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതായി കാണുന്നു. ഈ ഫയലില്‍ ഒപ്പുവെച്ചത് ശിവശങ്കറാണോ?, സ്വപ്‌ന സുരേഷാണോ? – സന്ദീപ് വാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

വിദേശത്തുള്ളപ്പോള്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ഒപ്പിടാന്‍ കഴിഞ്ഞെങ്കില്‍ നാട്ടിലുള്ളപ്പോഴും ഇത് സംഭവിക്കാമല്ലോയെന്നും സന്ദീപ് വാര്യര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ, പാര്‍ട്ടിയുടെ അറിവോടെയാണോ വ്യാജഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സന്ദീപ് പറഞ്ഞു. ഇനി ഒപ്പിടാന്‍ വേണ്ടി കണ്‍സല്‍ട്ടന്‍സി കമ്പനിക്ക് കരാര്‍ കൊടുത്തിട്ടുണ്ടോ?. മുന്‍പ് കെ കരുണാകരന്‍ വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയിലില്‍ ഒപ്പിട്ടത്. എന്നാല്‍ ഇത്തരം കീഴ് വഴക്കങ്ങള്‍ ഒന്നും ഇവിടെ ഉണ്ടായിട്ടില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല, പിണറായി വ്യാജനാണ്. എല്ലാം ഇ ഫയലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി  പറഞ്ഞത്. മുഖ്യമന്ത്രിയില്ലാത്ത സമയത്ത് മുഖ്യമന്ത്രിയുടെ വ്യാജഒപ്പിടുന്ന സംഭവം രാജ്യത്ത് ആദ്യമായിരിക്കുമെന്ന്് സന്ദീപ് പറഞ്ഞു.