‘എകെ 47’ പോലെ ‘ബികെ 47’ ! കേള്‍ക്കാന്‍ ഒരു ഗമയൊക്കെ ഉണ്ട്! 6 ലക്ഷത്തിന്റെ നന്ദി സൂചകമായി ആരംഭിച്ച ബികെ 47 എന്തെന്ന് വെളിപ്പെടുത്തി മുഹമ്മദ് അനൂപ്

 ‘എകെ 47’ പോലെ ‘ബികെ 47’ ! കേള്‍ക്കാന്‍ ഒരു ഗമയൊക്കെ ഉണ്ട്! 6 ലക്ഷത്തിന്റെ നന്ദി സൂചകമായി ആരംഭിച്ച ബികെ 47 എന്തെന്ന് വെളിപ്പെടുത്തി മുഹമ്മദ് അനൂപ്

ബെംഗളൂരു: കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയിൽ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് ‘ബികെ–47’ എന്ന ബ്രാൻഡിൽ ഷർട്ടുകൾ ഇറക്കിയതായും ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മൊഴി നൽകി.

വസ്ത്രവ്യാപാരവും ഹോട്ടൽ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വിൽപനയിലേക്കു കടന്നതെന്നാണ് അനൂപിന്റെ കുറ്റസമ്മത മൊഴി. അടുത്ത ബന്ധുക്കൾക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കൾക്കും ഇക്കാര്യം അറിയില്ലെന്നും അനൂപ് മൊഴി നൽകി

2013ൽ ബെംഗളൂരുവിൽ എത്തിയതു മുതൽ ആഫ്രിക്കൻ സംഘങ്ങളിൽ നിന്നു വിദ്യാർഥികൾക്കു ലഹരി ഗുളികകൾ എത്തിച്ചിരുന്നു. 2015 ൽ റസ്റ്ററന്റ് തുടങ്ങി. സാമ്പത്തിക സഹായം നൽകിയത് ബിനീഷാണ്. 2018 ൽ പ്രതിസന്ധി മൂലം റസ്റ്ററന്റ് മറ്റൊരു ഗ്രൂപ്പിനു കൈമാറി. ഈ വർഷമാദ്യം വീണ്ടും ഹോട്ടൽ തുടങ്ങിയെങ്കിലും കോവിഡ് കാരണം നഷ്ടമായി. തുടർന്നാണ് വീണ്ടും ലഹരിമരുന്ന് എത്തിച്ചുതുടങ്ങിയത്.’’

സിനിമാ രംഗത്തുള്ളവർക്കാണ് ഇതു വിതരണം ചെയ്തിരുന്നതെന്നാണു മുഹമ്മദിന്റെ മൊഴി.