‘തോളിൽ കേറിയിട്ട് ചെവി തിന്നുക എന്ന് കേട്ടിട്ടല്ലേയുള്ളു ഇന്നാ കണ്ടോ!  വർഷമായി തോളിൽ കേറിയിട്ട്, കുഞ്ഞിക്കാൽ ഇല്ല ,ഇത് കുറച്ച് വലിയ കാൽ ആണ് !

 ‘തോളിൽ കേറിയിട്ട് ചെവി തിന്നുക എന്ന് കേട്ടിട്ടല്ലേയുള്ളു ഇന്നാ കണ്ടോ!  വർഷമായി തോളിൽ കേറിയിട്ട്, കുഞ്ഞിക്കാൽ ഇല്ല ,ഇത് കുറച്ച് വലിയ കാൽ ആണ് !

ചുരുങ്ങിയ കാലം കൊണ്ട് മലയാളി ടെലിവിഷൻ പ്രേമികളുടെ മനം കവർന്ന അവതാരകനാണ് ജീവ. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു എങ്കിലും സീ കേരളം അവതരിപ്പിച്ച സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ആണ് ജീവ ശ്രദ്ധേയനാവുന്നത്. ജീവ മാത്രമല്ല … ജീവയ്ക്ക് ഒപ്പം തന്നെ അവതാരകയും മോഡലും ആയ ജീവയുടെ ഭാര്യ അപർണ തോമസും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപരിചിതാണ്.. പറഞ്ഞ് വരുന്നത് ഇതൊന്നുമല്ല..

5ാം വിവാഹ വാര്‍ഷിക ദിനത്തിൽ ഇരുവരും പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതേ തുടർന്ന് ചെറിയ പൊല്ലാപ്പ്മൊന്നുമല്ല മാധ്യമങ്ങളിലടക്കം ഉണ്ടായത്.

ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ , എങ്ങനുണ്ട് VARIETY അല്ലെയെന്ന് ചോദിച്ചായിരുന്നു ജീവ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഇതാ ഇതെല്ലാം കെട്ടടങ്ങും മുൻപ് പുതിയ ചിത്രങ്ങളുമായാണ് ജീവ എത്തിയത്

ബെഡിൽ പുതപ്പിനുള്ളിൽ കിടക്കുന്ന ജീവയും അപർണയുമാണ് ഫോട്ടോയിൽ കണ്ടതെങ്കിൽ ഇക്കുറി ജീവയുടെ തോളിൽ കയറി നിൽക്കുന്ന അപർണ്ണയെയാണ് കാണുന്നത്. ‘തോളിൽ കേറിയിട്ട് ചെവി തിന്നുക എന്ന് കേട്ടിട്ടല്ലേയുള്ളു ഇന്നാ കണ്ടോ, വർഷമായി തോളിൽ കേറിയിട്ട്, കുഞ്ഞിക്കാൽ ഇല്ല ഇത് കുറച് വലിയ കാൽ ആണ്. ? My forever വേതാളമെന്ന് പറഞ്ഞായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്