കീ ബോർഡിന് പകരം തണ്ണിമത്തൻ മുറിച്ചു വെച്ചു; വിരലുകൾ അമർത്തുമ്പോൾ പുറത്തു വരുന്നത് പഴച്ചാറല്ല, ശുദ്ധ സംഗീതം!

സംഗീത വിരുന്ന് ആസ്വദിക്കാത്തവരായി ആരുമില്ല. വ്യത്യസ്തമായ സംഗീത വിരുന്ന് ആസ്വദിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ ആരും അത് പാഴാക്കാറുമില്ല. അത്തരത്തില്‍ ഒരു വ്യത്യസ്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരു മേശയിൽ തണ്ണിമത്തൻ മുറിച്ചു വെച്ചിരിക്കുന്നു. സൈഡിൽ രണ്ടായി അരിഞ്ഞു വെച്ച കിവിയും കാണാം. ഇതിൽ വിരലുകളമർത്തിയാണ് വീഡിയോയിൽ ഉള്ളയാൾ സംഗീതം സൃഷ്ടിച്ചിരിക്കുന്നത്. ശ്രദ്ധയോടെ നോക്കിയാൽ കാര്യം മനസ്സിലാകും. മുറിച്ചു വെച്ച ഓരോ പഴത്തിലും വയറുകൾ ഘടിപ്പിച്ചത് കാണാം.
ഇതിനകം വീഡിയോ ട്വിറ്ററിൽ വൈറലാണ്. നിരവധി പേരാണ് ലൈക്കും റീട്വീറ്റും കമന്റുമൊക്കെയായി വീഡിയോ ഏറ്റെടുത്തത്. മുൻ ബാസ്ക്കറ്റ് ബോൾ താരം റെക്സ് ചാപ്മാനാണ് വീഡിയോ ഷെയർ ചെയ്തത്.
തണ്ണിമത്തനിലും കിവിയിലും വയറുകൾ ഘടിപ്പിച്ചാണ് ഇലക്ട്രോണിക് സംഗീതം സൃഷ്ടിച്ചിരിക്കുന്നത്. തണ്ണിമത്തൻ സംഗീതം എന്നാണ് റെക്സ് വീഡിയോ ഷെയർ ചെയ്തത് കുറിച്ചിരിക്കുന്നത്.
Bro – he’s playing melons…pic.twitter.com/Q8v93qRG46
— Rex Chapman?? (@RexChapman) September 3, 2020