നിങ്ങള്‍ക്ക് തുടര്‍ച്ചയായി ഇക്കിളുണ്ടോ..എങ്കില്‍ സൂക്ഷിക്കുക! കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിലേക്ക് ഇക്കിളും ഇടം നേടിയിരിക്കുന്നു ! പട്ടികയില്‍ പുതിയതായി അഞ്ച് ലക്ഷണങ്ങള്‍ കൂടി!

 നിങ്ങള്‍ക്ക് തുടര്‍ച്ചയായി ഇക്കിളുണ്ടോ..എങ്കില്‍ സൂക്ഷിക്കുക! കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിലേക്ക് ഇക്കിളും ഇടം നേടിയിരിക്കുന്നു ! പട്ടികയില്‍ പുതിയതായി അഞ്ച് ലക്ഷണങ്ങള്‍ കൂടി!

കൊവിഡ് രോഗലക്ഷണങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. ഒരോ ദിവസവും ഓരോ പുതിയ ലക്ഷണങ്ങളാണ് പട്ടികയില്‍ ഇടം നേടുന്നത്. ഇതുവരെയുള്ള ലക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ അഞ്ച് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍

തുടര്‍ച്ചയായ ഇക്കിളാണ് ഗവേഷകര്‍ നിരീക്ഷിച്ച പുതിയ കോവിഡ് ലക്ഷണങ്ങളില്‍ ഒന്ന്. അമേരിക്കയിലുള്ള രണ്ട് കോവിഡ് രോഗികളിലാണ് ഇക്കിള്‍ പ്രധാന രോഗലക്ഷണമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

കോവിഡ് രോഗികളില്‍ അത്ര സാധാരണമല്ലാത്ത ഒരു ലക്ഷണമാണ് മുടികൊഴിച്ചില്‍. കോവിഡ് രോഗമുക്തിക്ക് ശേഷം രണ്ട് മാസങ്ങള്‍ കഴിഞ്ഞും ചില രോഗികളില്‍ മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ചില യുവാക്കളിലും ടീനേജുകാരിലും പ്രത്യക്ഷപ്പെട്ട മറ്റൊരു കോവിഡ് ലക്ഷണമാണ് കാല്‍പാദത്തിലും വിരലുകളിലുമൊക്കെ കണ്ട ചുവന്നതും മാന്തളിര്‍നിറത്തിലുമൊക്കെയുള്ള തിണര്‍പ്പ്. ശീതകാലത്തുണ്ടാകുന്ന ശരീരവീക്കത്തിന് സമാനമായ ഈ ലക്ഷണത്തെ കോവിഡ് ടോ എന്നാണ് വിദഗ്ധര്‍ വിളിക്കുന്നത്.

ഇറ്റലിയില്‍ കോവിഡ് ബാധിച്ച 88 പേരില്‍ പഠനങ്ങള്‍ നടത്തിയ ത്വക് രോഗ വിദഗ്ധന്‍ 20 ശതമാനം പേരിലും ത്വക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തി. ചുവന്ന തിണര്‍പ്പ്, ചിക്കന്‍ പോക്‌സിന്റേതിന് സമാനമായ കുരുക്കള്‍, തൊലി ചുവന്നു തടിക്കല്‍ പോലുള്ള ലക്ഷണങ്ങള്‍ ഈ കോവിഡ് രോഗികളില്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ക്ക് തൊലിപ്പുറത്ത് രക്തം കട്ടപിടിച്ചു കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു.

ലോകമെമ്പാടും നിരവധി ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതോടെ ഈ ലക്ഷണങ്ങളെ സംബന്ധിച്ച് സ്ഥീരീകരണം ലഭിക്കുമെന്നാണ് കരുതുന്നത്.