മ​നു​ഷ്യ​രെ ക​ടി​ച്ചാ​ൽ കടിയേല്‍ക്കുന്ന ​ഭാ​ഗം ചീ​ഞ്ഞു​പോ​കും; പേടിക്കണം ഈ “ക​റു​ത്ത വി​ധ​വ​ക​ളെ’ ! 

 മ​നു​ഷ്യ​രെ ക​ടി​ച്ചാ​ൽ കടിയേല്‍ക്കുന്ന ​ഭാ​ഗം ചീ​ഞ്ഞു​പോ​കും; പേടിക്കണം ഈ “ക​റു​ത്ത വി​ധ​വ​ക​ളെ’ ! 

ബ്ലാ​ക്ക് വി​ഡോ സ്പൈ​ഡ​ർ അ​ഥ​വ ക​റു​ത്ത വി​ധ​വ​ക​ൾ എ​ന്നാ​ണ് സ്ത്രീ​ക​ളാ​യ സീ​രി​യ​ൽ കി​ല്ല​ർ​മാ​രെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് . മി​ക്ക സ്ത്രീ​കൊ​ല​യാ​ളി​ക​ൾ​ക്കും ഇ​ര​യാ​കേ​ണ്ടി വ​രു​ന്ന​ത് അ​വ​രു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​രാ​കും എ​ന്ന​താ​ണ് ക​റു​ത്ത വി​ധ​വ​ക​ൾ എ​ന്ന് അ​വ​രെ വി​ളി​ക്കാ​ൻ കാ​ര​ണം. ഈ ​പേ​ര് വ​രാ​നും ഒ​രു കാ​ര​ണ​മു​ണ്ട്. “ക​റു​ത്ത വി​ധ​വ​ക​ൾ’ മ​രു​ഭൂ​മി​യി​ലെ ഒ​രി​നം ചി​ല​ന്തി​ക​ളു​ടെ പേ​രാ​ണ്.

ഇ​വ​യി​ലെ പെ​ൺ ചി​ല​ന്തി പ​ങ്കാ​ളി​യെ ഭ​ക്ഷി​ക്കു​ന്ന​താ​ണ് ഈ ​വ​ർ​ഗ​ത്തെ വ്യ​ത്യ​സ്ത​രാ​ക്കു​ന്ന​ത്. ബ്ലാ​ക്ക് വി​ഡോ സ്പൈ​ഡ​ർ മ​നു​ഷ്യ​രെ ക​ടി​ച്ചാ​ൽ ആ ​ഭാ​ഗം ചീ​ഞ്ഞു​പോ​കും. വ​ള​രെ അ​പ​ക​ട​കാ​രി​യാ​യ ചി​ല​ന്തി​യാ​ണ് ബ്ലാ​ക്ക് വി​ഡോ സ്പൈ​ഡ​ർ. ഇ​തു​പോ​ല​ത​ന്നെ അ​പ​ക​ട​കാ​രി​യാ​യ ചി​ല​ന്തി​യാ​ണ് ഫാ​ൾ​സ് വി​ഡോ സ്പൈ​ഡ​റും.

വൃ​ത്താ​കൃ​തി​യി​ലു​ള്ള​തും ത​വി​ട്ടു​നി​റ​മു​ള്ള​തു​മാ​യ ശ​രീ​ര​വും ക്രീം ​നി​റ​മു​ള്ള അ​ട​യാ​ള​ങ്ങ​ളു​മു​ള്ള ഇ​ട​ത്ത​രം വ​ലി​പ്പ​മു​ള്ള ചി​ല​ന്തി​യാ​ണ് ഫാ​ൾ​സ് വി​ഡോ സ്പൈ​ഡ​ർ. കാ​ലു​ക​ൾ​ക്ക് ചു​വ​പ്പ് ക​ല​ർ​ന്ന ഓ​റ​ഞ്ച് നി​റ​മാ​ണ്.

പെ​ൺ ചി​ല​ന്തി​യു​ടെ വ​ലു​പ്പം 9.5 മു​ത​ൽ 14 മി​ല്ലി​മീ​റ്റ​ർ വ​രെ​യും ആ​ൺ‌ ചി​ല​ന്തി​യു​ടേ​ത് 7 മു​ത​ൽ 11 മി​ല്ലി​മീ​റ്റ​ർ വ​രെ​യു​മാ​ണ്. ഫാ​ൾ​സ് വി​ഡോ സ്പൈ​ഡ​റി​ന് ബ്ലാ​ക്ക് വി​ഡോ സ്പൈ​ഡ​റു​മാ​യി രൂ​പ​സാ​ദൃ​ശ്യ​മു​ണ്ട്.

ബെ​ർ​ക്ക്‌​സി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ടോ​ണി മെ​യ്ൻ. സ​മാ​ധ​ന​മാ​യി കി​ട​ന്നു​റ​ങ്ങു​ന്പോ​ഴാ​ണ് സം​ഭ​വം ​അ​ര​ങ്ങേ​റു​ന്ന​ത്. കാ​ലി​ൽ എ​ന്തോ ക​ടി​ച്ചു. ആ​ദ്യം സാ​ര​മാ​ക്കി​യി​ല്ലെ​ങ്കി​ലും വൈ​കാ​തെ കാ​ൽ നീ​രു​വ​ച്ച് വീ​ർ​ത്തു. എ​ന്താ​ണ് ക​ടി​ച്ച​തെ​ന്ന് ത​പ്പി​യ​പ്പോ​ഴാ​ണ് ടോ​ണി ശ​രി​ക്കും ഞെ​ട്ടി​യ​ത്.- ഫാ​ൾ​സ് വി​ഡോ സ്പൈ​ഡ​ർ.

ഫാ​ൾ​സ് വി​ഡോ സ്പൈ​ഡ​റി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ള്ള ടോ​ണി​യു​ടെ പ​കു​തി ജീ​വ​ൻ ത​ന്നെ ക​ടി​ച്ച​ത് അ​താ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ​ത​ന്നെ പോ​യി. ത​ന്‍റെ കാ​ൽ മു​റി​ച്ചു ക​ള​യേ​ണ്ടി​വ​രു​മെ​ന്ന് ഉ​റ​പ്പി​ച്ചു. ആ​ശു​പ​ത്രി​യെ​ത്തി​ച്ച് മ​രു​ന്നു ന​ൽ​കി.

ര​ക്ത​പ​രി​ശോ​ധ​ന്‍റ റി​പ്പോ​ർ​ട്ട് െല​ഭി​ച്ച​തോ​ടെ ഡോ​ക്‌​ട​ർ​മാ​രും കാ​ല് മു​റി​ക്കേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്ന സൂ​ച​ന ന​ൽ​കി. ഫാ​ൾ​സ് വി​ഡോ സ്പൈ​ഡ​റി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി യു​കെ​യി​ൽ മു​മ്പ​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന​താ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്.