ലോട്ടറി അടിച്ചാല്‍ എന്നെ വച്ച് ഒരു സിനിമ എടുത്തു കളയാമെന്നു വിചാരിക്കേണ്ട…സോറി എനിക്കു സമയമില്ല; വേണമെങ്കില്‍ ഒരെണ്ണമെടുത്തോ അടിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാം

അത്ഭുത ദ്വീപ് എന്ന സിനിമ കണ്ടവരാരും ഷന്‍മുഖനെ മറന്നിട്ടുണ്ടാകില്ല. കോവിഡ് കാലത്ത് സിനിമ ചിത്രീകരണം നടക്കാത്തതിനാൽ ജീവിതം മുന്നോട്ട് നയിക്കാനായി ലോട്ടറി വില്‍പ്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ്ഷണ്‍മുഖന്‍
വേണമെങ്കില്‍ ഒരെണ്ണമെടുത്തോ അടിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാം…ലോട്ടറി അടിച്ചാല്‍ എന്നെ വച്ച് ഒരു സിനിമ എടുത്തു കളയാമെന്നു വിചാരിക്കേണ്ട…സോറി എനിക്കു സമയമില്ല.മറ്റൊന്നും തോന്നരുത് വലിയ തിരക്കിലാണ്’.ലോട്ടറി എടുക്കുന്നവരോട് ഷണ്‍മുഖന് പറയാന്‍ ഇതേയുള്ളു.
47 വയസുള്ള ഷണ്‍മുഖന്‍ അമ്മ മരിച്ചതോടെ ഒറ്റയാള്‍ തടിയാണ്. പള്ളുരുത്തിയില്‍ കൂട്ടുകാരനൊപ്പമാണ് ഇപ്പോള്‍ താമസം.