അബുദാബി ഭാഗ്യദേവത വീണ്ടും ഇന്ത്യാക്കാരനൊപ്പം; പഞ്ചാബ് സ്വദേശിയ്ക്ക് അടിച്ചത് 20 കോടി !

ലോട്ടറിയെടുക്കുന്നവരെല്ലാം അത് നറുക്കെടുക്കുന്നതു വരെ ഒരു വലിയ പ്രതീക്ഷയിലാണ്. ഒന്നാം സമ്മാനം മുതല്‍ ഏറ്റവും ഒടുവിലെ സമ്മാനം വരെയുള്ളവയില്‍ ഏതെങ്കിലും ഒന്ന് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ലഭിക്കുന്നത് ഒന്നാം സമ്മാനമാണെങ്കിലോ അതൊട്ട് ആദ്യം വിശ്വസിക്കുകയുമില്ല. ഇത് തന്നെയാണ് ദുബായില്‍ താമസിക്കുന്ന പഞ്ചാബ് സ്വദേശിയ്ക്കും സംഭവിച്ചത്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന് അധികൃതര്‍ വിളിച്ചറിയിച്ചപ്പോള്‍ ഇദ്ദേഹം ആദ്യം അത് വിശ്വസിച്ചില്ല.
ദുബായിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശി ഗുർപ്രീത് സിങ്ങിനാണ് 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസം 12നായിരുന്നു ഗുർപ്രീത് സിങ് സമ്മാനം നേടിയ 067757 നമ്പർ ടിക്കറ്റ് വാങ്ങിയത്.
ഇന്ന് നടന്ന 219-ാം നറുക്കെടുപ്പിന് ശേഷം സമ്മാന വിവരം കൈമാറാൻ അധികൃതർ ഫോൺ വിളിച്ചപ്പോൾ ഇദ്ദേഹം ആദ്യം കബളിപ്പിക്കുകയാണ് എന്നാണ് കരുതിയത്. പിന്നീട് യാഥാർഥ്യമാണെന്ന് മനസിലാക്കിയപ്പോൾ, കോവിഡ് ദുരിത കാലത്ത് ലഭിച്ച വൻ സമ്മാനം ഏറെ സന്തോഷം പകരുന്നതായി പറഞ്ഞു.
നറുക്കെടുപ്പില്‍ ഏർപ്പെടുത്തിയ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം ബൾഗേറിയൻ യുവതിക്ക് ലഭിച്ചു. ആകെയുള്ള പത്ത് സമ്മാനങ്ങളിൽ ഗ്രാൻഡ് പ്രൈസ് ഉൾപ്പെടെ ഏഴും ഇന്ത്യക്കാർക്കാണ്. ഇതിൽ ചിലർ മലയാളികളുമാണ്.
ബിഗ് ടിക്കറ്റ് അടക്കമുള്ള യുഎഇയിലെ നറുക്കെടുപ്പുകളിലെല്ലാം ഇന്ത്യക്കാരനാണ് പതിവായി സമ്മാനം സ്വന്തമാക്കാറുള്ളത്. ഒക്ടോബർ മൂന്നിന് നടക്കുന്ന അടുത്ത നറുക്കെടുപ്പിൽ 12 ദശലക്ഷം ദിർഹമാണ് സമ്മാനം.
500 ദിർഹമാണ് ഒരു ടിക്കറ്റിന്റെ വില. 1000 ദിർഹം നൽകി 2 ടിക്കറ്റെടുത്താൽ ഒരെണ്ണം സൗജന്യമായും ലഭിക്കും. വെബ്സൈറ്റ്: www.bigticket.ae. അബുദാബി, അൽ െഎൻ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നും നേരിട്ടും വാങ്ങാം.