ടുവില്‍ ആ വാര്‍ത്തയും എത്തി !പിണറായിയില്‍ കോഴി ‘പ്രസവിച്ചു’, ‘പ്രസവ’ത്തിനുശേഷം തള്ളക്കോഴി രക്തസ്രാവമുണ്ടായിചത്തു, അന്ധംവിട്ട് നാട്ടുകാര്‍ !

 ടുവില്‍ ആ വാര്‍ത്തയും എത്തി !പിണറായിയില്‍ കോഴി ‘പ്രസവിച്ചു’, ‘പ്രസവ’ത്തിനുശേഷം തള്ളക്കോഴി രക്തസ്രാവമുണ്ടായിചത്തു, അന്ധംവിട്ട് നാട്ടുകാര്‍ !

കോഴി പ്രസവിച്ചു എന്ന വാർത്ത സാധാരണഗതിയിൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. എന്നാൽ, കണ്ണൂർ പിണറായിയിൽ ഒരു കോഴി പ്രസവിച്ചു.കെ.എസ് സിബി ജീവനക്കാരനായ പുഷ്പനും ഭാര്യ രജിനയും വളർത്തുന്ന കോഴിയാണ് പ്രസവിച്ചത്. ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയാണ് രജിനയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചത്.

കഴിഞ്ഞ മാർച്ചിലാണ് നൂറ് കോഴിക്കുഞ്ഞുങ്ങളെ വീട്ടിൽ എത്തിച്ചത്. അതിൽ ഭൂരിഭാഗവും അസുഖം വന്നു ചത്തു പോയി. അവശേഷിക്കുന്ന 30 കോഴികളിൽ ഒന്നാണ് കഴിഞ്ഞദിവസം പ്രസവിച്ചത്. ഒരുമാസം മുമ്പാണ് കോഴികൾ മുട്ടയിടാൻ ആരംഭിച്ചത്.

പ്രസവത്തിലൂടെ പുറത്തുവന്നത് വായും കാലും ഒക്കെയുള്ള ജീവനില്ലാത്ത ഒരു രൂപമായിരുന്നു. എന്നാൽ കൊക്ക് ഉണ്ടായിരുന്നില്ല. പ്രസവത്തോടെ കോഴി മരിക്കുകയും ചെയ്തു.

കോഴി പ്രസവിച്ചു എന്നറിഞ്ഞതോടെ നാട്ടുകാർ ആകെ അത്ഭുതപെട്ടിരിക്കുകയാണ്. കൂടുതൽ പരിശോധനയ്ക്കായി കോഴിയുടെ ജഡം മൃഗസംരക്ഷണ വകുപ്പിന് കൈമാറും.