തൊഴിലുറപ്പ് ജോലിക്കിടെ കുഴിയെടുത്തപ്പോള്‍ കിട്ടിയത് മണ്‍കുടം; നിറയെ വെള്ളി, വെങ്കല നാണയങ്ങള്‍

തൊഴിലുറപ്പ് ജോലിക്കിടെ കുഴിയെടുത്തപ്പോള്‍ കിട്ടിയത് മണ്‍കുടം; നിറയെ വെള്ളി, വെങ്കല നാണയങ്ങള്‍

ലഖ്‌നൗ: തൊഴിലുറപ്പ് പണിക്കിടെ കുഴിയെടുത്തപ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിച്ച മണ്‍കുടത്തില്‍ കണ്ടെത്തിയത് 19ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വെള്ളി, വെങ്കലനാണയങ്ങള്‍. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാനായി കുഴിയെടുത്തപ്പോഴാണ് നാണയങ്ങള്‍ ലഭിച്ചത്.

1862 കാലത്ത് ഉപയോഗിച്ച നാണയങ്ങളാണ് ഇവ. 17 വെള്ളിനാണയങ്ങളും 287 വെങ്കലനാണയങ്ങളുമാണുള്ളത്. ഇവ സഫിപൂര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതായി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.

മണ്‍കുടം കണ്ടെത്തിയതിന് പിന്നാലെ തൊഴിലാളികള്‍ അതിന് മേല്‍ ചാടി വീഴുകയും അതിനകത്തെ നാണയങ്ങളെ ചൊല്ലി തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ചിലര്‍ നാണയങ്ങളുമായി കടന്നുകളയുകയും ചെയ്തു. ഇതിനിടയില്‍ മണ്‍കുടം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി തൊഴിലാളികളില്‍ നിന്ന് നാണയങ്ങള്‍ ശേഖരിക്കുകയായിരുന്നു. ചിലയാളുകളില്‍ ഇപ്പോഴും നാണയങ്ങള്‍ ഉണ്ടാകാമെന്നും അത് കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു

Related post