നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടി; അപകടത്തില്‍ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ

 നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടി; അപകടത്തില്‍ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ

നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുളള കാരിന്‍ ജോണ്‍സണ്‍. ആ സമയത്ത് മാറാന്‍ തോന്നിയത് ഭാഗ്യമായാണ് അവര്‍ കരുതുന്നത്. അപകടത്തില്‍ നിന്ന് സ്ത്രീ കഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.  ബസ് സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കുകയാണ് സ്ത്രീ. ഒരു നിമിഷം അവിടെ നിന്ന് മാറി നിന്ന സമയത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബാഗും സൈന്‍ ബോര്‍ഡും ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളിലുളളത്. 

https://www.facebook.com/watch/?v=643876883214498&extid=VJGRm66fqLiJ4QQs

ഓഗസ്റ്റ് 16ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബസ് സ്റ്റോപ്പിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്. 

ബസ് സ്റ്റോപ്പില്‍ ബാഗ് വച്ച് മാറിയ നിമിഷത്തിലാണ് അപകടം ഉണ്ടായത്. അല്‍പ്പം ഒന്നു മാറിനില്‍ക്കാനുളള തീരുമാനമാണ് സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത്.

Related post